Thursday 1 April 2010

ജാഡ പുരാണംസ്

പഴമ്പുരാണംസിനും ജാഡയായി. എങ്ങനെ, എവിടെ തുടങ്ങണമെന്ന് നോ ഐഡിയ....

ബ്ളോഗിൽ തുടങ്ങിയ പഴമ്പുരാണംസ് ദാ, ഇപ്പോൾ വെബിന്റെ ലോകം വരെ എത്തിയിരിക്കുന്നു. പഴമ്പുരാണംസ് വെബാക്കിയതിന്റെ പിന്നിൽ പൂർണ്ണമായി പ്രവർത്തിച്ചത് പരുമല ഉഴത്തിൽ ബംഗ്ലാവിൽ റോഷൻ ജോർജ്ജ് “ഏലിയാസ്” ബോബിയുടെ വെളുത്ത കരങ്ങളാണു.

പരുമല തിരുമേനിയുടെ വെബ് സൈറ്റുണ്ടാക്കിയ, [പരുമല തിരുമേനി] മിടുക്കനാണു ബോബി. ആ ബോബി പഴമ്പുരാണംസും വെബാക്കിയിരിക്കുന്നു.

പഴമ്പുരാണംസിനെ ഈ നിലയിൽ എത്തിച്ച എല്ലാ നല്ല വായനക്കാർക്കും, ലിങ്ക് കൊടുത്ത് സഹായിച്ച കൊടകര ചേട്ടനും, അവതാരിക എഴുതി പുകഴ്ത്തി കൊന്ന മാണിക്യത്തിനോടും, നട്ടപ്രാന്തനോടും, പഴമ്പുരാണംസിനു നല്ല ഒരു തലക്കെട്ട് ഡിസൈൻ ചെയ്ത് തന്ന ബ്രിബിനോടും എല്ലാം നന്ദി പറയുന്നു. അപ്പോൾ പഴമ്പുരാണംസ് ഇപ്പോൾ ഇങ്ങനെയും വായിക്കാം, www.pazhamburanams.com

ജാഡ നമ്പർ 2.

ടൈംസ് ഓഫ് ഇന്ത്യ പത്രത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും, വീട്ടിൽ പഞ്ചസാര പൊതിഞ്ഞ് കൊണ്ട് വന്ന് പോലും ഈ പത്രം ഞാൻ കണ്ടിട്ടും വായിയ്ച്ചിട്ടും ഒന്നുമില്ല. അങ്ങനെയുള്ള ആ പത്രത്തിന്റെ ഒരു ലിങ്ക് എനിക്ക് ബാഗ്ലൂരിൽ നിന്നും ഒരു സുഹൃത്ത് അയയ്ച്ചു തന്നു. ആ ലിങ്ക് നോക്കിയപ്പോൾ ടൈംസ് ഓഫ് ഇന്ത്യ, നല്ല ബ്ലോഗിനുള്ള അവാർഡ് കൊടുക്കുന്നു. റീജിയണൽ ബ്ലോഗ്സിന്റെ പട്ടികയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഞാൻ രണ്ട് പോസ്റ്റുകൾ അയയ്ച്ചു.

1. പൊടിയാടിയിലെ അഭിനവ ഭിന്ദ്ര

2. ചിരിപ്പിക്കാനായി ഒരു ലണ്ടൻ യാത്ര

ദിവസങ്ങൾക്ക് ശേഷം ഫല പ്രഖ്യാപനം വന്നപ്പോൾ എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി പോയി. മലയാളത്തിലെ നല്ല ബ്ലോഗ് പോസ്റ്റിന്റെ അവാർഡ് പഴമ്പുരാണംസിനു.......എം.ജി. ശ്രീകുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ പയിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് മെയ് 15നു, കർണ്ണാടക മുഖ്യമന്ത്രി ശ്രീ യെദിയൂരപ്പ, ഇന്ത്യാ ടുഡേയുടെ ബാഗ്ലൂർ ചീഫ് എന്നിവർ പങ്കെടുക്കുന്ന മഹനീയ ചടങ്ങിൽ സമ്മാനിക്കുന്നു. വാർത്തയുടെ ലിങ്ക്:- Regional Blog Awards

വായിച്ച് എന്നെ പോലെ തന്നെ നിങ്ങളുടെയും കണ്ൺ തള്ളിയല്ലെ??? ഇതാ പറയുന്നത് എനിക്കും ഒരു ടൈംസ് ഉണ്ടാകുമെന്ന്...